Latest News
Loading...

കർഷകരെ കുടി ഒഴിപ്പിക്കില്ലെന്ന് എം എൽഎമാർ

മേലുകാവ് : കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്ന ബഫർ സോൺ , വന്യമൃഗ ശല്യം എന്നി വിഷയങ്ങളിൽ ജനപ്രതിനിധികൾ കുടുതൽ ഫലപ്രദമായി ഇടപെടണമെന്ന് സി എസ്ഐ ബിഷപ് വി.എസ് ഫ്രാൻസിസ് . കർഷകരുടെ പ്രതിഷേധ ശബ്ദങ്ങൾക്ക് രാഷ്ട്രിയ പ്രസ്ഥാനങ്ങളും , ജനപ്രതിനിധികളും വേണ്ടത്ര പരിഗണന നൽകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദേഹം പറഞ്ഞു. സി എസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ് ഫ്രാൻസീസ് . 

കെയിലാന്റ് സെന്റ് ലൂക്ക്സ് സിഎസ്ഐ ദേവാലയത്തിൽ നടന്ന കാർഷികോത്സവം മാണി സി. കാപ്പൻ എം എൽഎയും പൊതു സമ്മേളനം വാഴൂർ സോമൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. കർഷക ദ്രോഹ നിലപാട്ടുകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ഒഴിപ്പിക്കുമെന്ന ആശങ്കകൾ വേണ്ടന്നും എംഎൽഎ പറഞ്ഞു. 

ബിഷപ് കെ.ജി. ദാനിയേൽ , ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് , സഭാ ഭാരവാഹികളായ റവ. പി സി. മാത്യൂ കുട്ടി, റവ. ബിജു ജോസഫ് , റവ. ജോണി ജോസഫ് , ടി.ജോയ്കുമാർ , ഐസക്ക് ഡേവിഡ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വടക്കേൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജെറ്റോ ജോസഫ് , ഏ.വി. സാമൂവേൽ, ജേക്കബ് മാമ്മൻ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡിനു പി.ജി.ജോൺ പുളിയൻ മാക്കൽ തിരക്കെട്ടുക്കപ്പെട്ടു. കൂവപ്പള്ളി ഹോളി ഇമ്മാനുവേൽ ദേവാലയമാണ് മികച്ച ഗ്രീൻ പാരീഷ്. യുവ കർഷകനുള്ള അവാർഡ് സലിൻ ജോർജും, പ്രത്യേക കർഷക അവാർഡിന് പി.ജി. ജോർജും അർഹരായി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments