Latest News
Loading...

ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രതിഷേധിച്ചു

ശബരിമല ഇടത്താവളത്തിൽ ഏറ്റവും പ്രാധാന്യമേറിയ ശ്രീ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ രണ്ടുദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയ കാരണം പതിനായിര കണക്കിന് അയ്യപ്പന്മാർക്ക് പ്രാഥമിക കാര്യങ്ങൾക്കും അന്നദാനത്തിനും മുടക്കം വന്നു. ഇതിനെതിരായി ഹിന്ദു ഐക്യവേദി ഭാരവാഹികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റൻറ് എൻജിനീയർ , പി ആർ ഓ എന്നിവരെ പ്രതിഷേധം അറിയിക്കുകയും ഈ തരത്തിൽ വൈദ്യുതി തടസം ഉണ്ടാവില്ല എന്ന് അധികാരികൾ ഉറപ്പു തരികയും ചെയ്തു 

.ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ശ്രീ വി മുരളീധരൻ ,ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ശ്രീ ആർ സി പിള്ള , വർക്കിങ്ങ് പ്രസിഡണ്ട് സജൻ , ജനറൽ സെക്രട്ടറി ജയചന്ദ്രൻ ,മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി അനിതാ ജനാർദ്ദനൻ , ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി സിന്ധു ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments