Latest News
Loading...

ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പൊയിൻ്റ് കാട് കയറി

ഈരാറ്റുപേട്ടയിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പൊയിൻ്റ് കാട് കയറിയ നിലയിൽ. കടുവാ മുഴിയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോയിന്റാണ് കയറി ആളുകൾക്ക് പ്രയോജനമില്ലാതായിരിക്കുന്നത്.

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതും പൊതു ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കുന്നതിനും വേണ്ടിയാണ് കെ.എസ്ഇബി നിശ്ചിത സ്ഥലങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പെയിൻ്റുകൾ സ്ഥാപിച്ചത്. ഈരാറ്റുപേട്ടയിൽ രണ്ടിടത്താണ് ചാർജിംഗ് പൊയിൻ്റുകൾ ഉള്ളത്. കടുവാ മുഴിയിലെ ചാർജിംഗ് പൊയിൻ്റ് കാടുകൾക്ക് നടുവിലെന്ന സ്ഥിതിയിലാണിപ്പോൾ.

 

.വളർന്നു പൊങ്ങിയ കുറ്റിക്കാടു വകഞ്ഞ് മാറ്റി വേണം ഇലക്ട്രിക് പോസ്റ്റിന് സമീപത്തേക്കെത്താൻ. ചാർജിംഗ് മെഷീനിലും വള്ളികൾ വളർന്ന് നിൽക്കുകയാണ്. ഈ ഭാഗമാകട്ടെ ഇഴജന്തുക്കളുടെ താവളവുമാണെന്ന് നാട്ടുകാർ പറയുന്നു. ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് ചാർജിംഗ് പൊയിൻറ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും നിലവിലത്തെ അവസ്ഥയിൽ ആർക്കും പ്രയോജനപെടുകയില്ല. 


 കാട് വളർന്നത് മൂലം ഇവിടെ ചാർജിംഗ് പൊയിൻ്റ് ഉണ്ട് എന്ന് പോലും എളുപ്പത്തിൽ മനസ്സിലാവുകയില്ല. കാടുകൾ വെട്ടിതെളിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പൊയിൻ്റ് ജനങ്ങൾക്ക് ഉപകരിക്കും വിധംക്രമികരിക്കാൻ ഉള്ള നടപടികൾ ബന്ധപെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആളുകളുടെ ആവശ്യം.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments