Latest News
Loading...

ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

 തീക്കോയി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക  പദ്ധതി പ്രകാരം ക്ഷീരസംഘത്തിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റയുടെ വിതരണം പ്രസിഡന്റ് കെ സി ജയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 39 ക്ഷീരകർഷകർക്കാണ് പദ്ധതി പ്രകാരം നാല് ചാക്ക് കാലിത്തീറ്റ വീതം നൽകുന്നത്. 7 ലക്ഷം രൂപയുടെ പദ്ധതിയിൽ 50% തുക (മൂന്നര ലക്ഷം) ഗ്രാമപഞ്ചായത്ത് വഹിക്കും. .

ഈ പദ്ധതിയോടൊപ്പം തന്നെ ക്ഷീരകർഷകർക്ക് അളക്കുന്ന പാലിന് സബ്സിഡിയും നൽകി വരുന്നു. തീക്കോയി മിൽക്ക് സൊസൈറ്റി പ്രസിഡന്റ് റ്റി റ്റി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, മെമ്പർ നജീമ പരിക്കൊച്ച്, ഡയറി എക്സ്റ്റൻഷൻ ഓഫീസർ റൊണാൾഡ് വിൽസൺ, സംഘം സെക്രട്ടറി കൃപ ബിജു തുടങ്ങിയവർ പ്രസംഗിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments