മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ തോണിക്കല്ലിന് സമീപം വാഹനാപകടം. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ചിന്നൂസ് ബസിന്റെ മുന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം. വാഹനം ഓടിച്ചിരുന്നത് ഒരു സബ്ജഡ്ജ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് .
.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. റോഡിലൂടെ പാളിയെത്തിയ കാർ ബസ്സിന്റെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊടുപുഴയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്നു ബസ് . വാഹനത്തിൽ നിന്നും പുറത്തെടുത്ത പരിക്കേറ്റ വരെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക