Latest News
Loading...

മൂന്നാംതോട് പൂവത്തോട് റൂട്ടിൽ യാത്രക്ലേശം രൂക്ഷം.

തിടനാട്, പൂവത്തോട്, വിലങ്ങുപാറ റൂട്ടിൽ കഴിഞ്ഞ 10 വർഷമായി യാത്രക്ലേശം മൂലം ജനങ്ങൾ വലയുകയാണ്. ഈ ഭാഗത്തുള്ള ജനങ്ങൾക്ക് ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്കു പോകണമെങ്കിൽ ഓട്ടോ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സ്കൂളുകളിൽ പോകേണ്ട കുട്ടികൾ ആണ് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാവിലേയും വൈകിട്ടും നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്ക് കഴിഞ്ഞ 10 വർഷമായിട്ട്. അതുപോലെ സ്തീ പുരുഷ ഭേദമന്യേ മറ്റു പ്രദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന കൂലിപണിക്കാരുടെ സ്ഥിതി വളരെ പരിതാപകരമാണ് 

ജനപ്രതിനിധികൾ മാറി മാറി വന്നങ്കിലും കാവുംങ്കുളം, മൂന്നാംതോട്, പൂവത്തോട് നിവാസികൾക്ക് ബസ് യാത്ര ഒരു കിട്ടാക്കനിയായി തുടരാനാണ് വിധി. ഈ റൂട്ടിലൂടെ ഒരു ബസ് സർവ്വീസ് ആരംഭിക്കണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലിന്റെ അദ്യക്ഷതയിൽ കൂട്ടിയ യോഗത്തിൽ വർക്കി സ്കറിയ പൊട്ടംകുളം, വർക്കിച്ചൻ വയം പോത്താനാൽ, ജോയി പാതാഴ, ബെന്നി കൊല്ലിയിൽ, ജോസുകുട്ടി മുട്ടത്തുകുന്നേൽ, ബെന്നി തെക്കേക്കര, ജയ്മോൻ മംഗലത്ത്, ജോബി മാടപ്പള്ളിൽ,മാത്തച്ചൻ കുഴിത്തോട്ട് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക