Latest News
Loading...

പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു


ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു.വൈസ് പ്രസിഡൻറ് ശ്രീമതി. ഏലിയാമ്മ കുരുവിള അധ്യക്ഷയായ യോഗം പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ആയ ന്യുജൻ്റ ജോസഫ്, തങ്കച്ചൻ K M ,അഞ്ചു പി ബെന്നി, മെമ്പർമാരായ റിനി വിൽസൺ, ശ്രീനി തങ്കപ്പൻ, സിറിയക് കല്ലട, സുരേഷ് VT, ജസീന്ത പൈലി, ബിനു ജോസ് , മേരി സജി, ബിൻസി അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 നിർവ്വഹണ ഉദ്യോഗസ്ഥയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസി വർഗീസ്, ലൈബി മാത്യു എന്നിവർ പദ്ധതിയ്ക്ക് ആശംസകൾ അറിയിച്ചു.

.

ഉഴവൂർ പഞ്ചായത്ത് ന് കീഴിലുള്ള മോനിപള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ, മൂക്കട എൻ എസ് എസ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്.സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്.പല മാതാപിതാക്കളും രാവിലെ ജോലിക്ക് പോകുന്നത് മൂലം പ്രഭാതഭക്ഷണം കഴിക്കാതെ വിദ്യാർത്ഥികൾ വരുന്നത് അവരുടെ പഠനത്തെ ബാധിക്കും എന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ മീറ്റിംഗ് ൽ അധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മറ്റി കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകാൻ തീരുമാനിച്ചത്. എല്ലാ കുട്ടികളും പോഷകഗുണമുള്ള പ്രഭാതഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഈ പദ്ധതി പ്രയോജനപ്പെടും എന്നും കുട്ടികൾ ആരോഗ്യത്തോടെ പഠിക്കട്ടെ എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.88 കുട്ടികൾക്ക് ഈ സാമ്പത്തികവർഷം 240000 ആണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments