Latest News
Loading...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഈരാറ്റുപേട്ട: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയല നെല്ലിക്കുന്ന് വല്ലാട്ടുകുന്നേൽ വി.ഡി. ശശിയുടെ മകൻ അരുൺ ശശിധരൻ (21) ആണ് മരിച്ചത്. തിങ്കളാഴ്ച 10 മണിയോടെ പാലാ ഈരാറ്റുപേട്ട റോഡിൽ ആറാം മൈലിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം അരുൺ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

.ബൈക്ക് ഓടിച്ചിരുന്ന വയല സ്വദേശി ജയേഷ് പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റ അരുൺ ചേർപ്പുങ്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുൺ കുറവിലങ്ങാടുള്ള ഓട്ടോടറിക്ഷാ വർക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഉഷ ശശി അറുനൂറ്റിമംഗലം മീൻപള്ളിയിൽ കുടുംബാംഗം. സഹോദരൻ: അമൽ ശശിധരൻ. സംസ്‌കാരം ബുധനാഴ്ച 11ന് വിട്ടുവളപ്പിൽ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


Post a Comment

0 Comments