Latest News
Loading...

മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിൽ. കളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനോൺ സിബി (19) എന്ന യുവാവാണ് പിടിയിലായത്. ഇയാൾ നിന്നും 6ഗ്രാം എംഡി എം എ കണ്ടെടുത്തു. 

ആവശ്യക്കാരെ മൊബൈൽ ഫോൺ വഴി കണ്ടെത്തി അതീവ രഹസ്യമായാണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. ഒരു ഗ്രാം ലഹരി മരുന്നിന് 3500 രൂപയാണ് ഈടാക്കിയിരുന്നത്. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 5000 രൂപ നിരക്കിൽ വിൽക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. യുവാക്കൾക്കിടയിൽ ഇത്തരം ലഹരി ഉപയോഗം വർദ്ധിച്ചതായി ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ പറഞ്ഞു.


രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. വീടിനു മുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന ആനോണിന്റെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഈരാറ്റുപേട്ട സി ഐ ബാബു സെബാസ്റ്റ്യൻ നേതൃത്വത്തിൽ ദേഹ പരിശോധനയും നടത്തി. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അരുൺകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ റോയി വർഗീസ്, സ്റ്റാൻലി ചാക്കോ , നിയാസ്, ഹാഷിം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആശാ മാത്യു, ഡ്രൈവർ സജി എന്നിവർ പങ്കെടുത്തു.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക