Latest News
Loading...

ലഹരി വിരുദ്ധ വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചു

സ്കൂൾതല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാമൂഹിക ഇടപെടൽ വഴി സ്കൂൾ പരിസരങ്ങളിലും പ്രാദേശിക തലങ്ങളിലും ലഹരി ലഭ്യത ഫലപ്രദമായി തടയുന്നതിനും കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചു. സ്കൂൾ മാനേജർ റവ.ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം തിടനാട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീ. ഷാജി എം.ജെ ഉദ്ഘാടനം ചെയ്തു. .

ലഹരി ഉപയോഗം സമൂഹത്തിലും വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന മാനസിക ശാരീരിക പ്രത്യാഘാതങ്ങളെ കുറിച്ച് പാല ഗവൺമെൻറ് ഹോസ്പിറ്റൽ സൈക്യാട്രിക്, സോഷ്യൽ വർക്കർ - വിമുക്തി - അഡിക്ഷൻ സെൻററിലെ ശ്രീമതി ആശാ മരിയ പോൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ സന്ദേശം ഭവനങ്ങളിൽ എത്തിക്കുന്നതിനായി തയ്യാറാക്കിയ *എൻ്റെ ഭവനം ലഹരി രഹിത ഭവനം* എന്ന സ്റ്റിക്കർ സ്കൂൾ മാനേജർ പ്രകാശനം ചെയ്തു. പ്രസ്തുത സ്റ്റിക്കർ കുട്ടികൾക്ക് വിതരണം ചെയ്തു ശ്രീമതി ആശാ മരിയ പോൾ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.

തുടർന്ന് ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കിയ *പോരാളി* എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.ഷോർട്ട് ഫിലിമിൽ പങ്കെടുത്ത കുട്ടികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ ശ്രീ.എ.സി രമേശ്,പി.ടി.എ പ്രസിഡൻറ് ശ്രീ. ഷെറിൻ കുര്യാക്കോസ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ സാബു മാത്യു ഏവർക്കും സ്വാഗതം നേരുകയും ശ്രീ ജിജി ജോസഫ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments