Latest News
Loading...

എയ്ഡ്സ് ദിനം ; ജില്ലയിൽ വിപുലമായ ബോധവത്കരണ പരിപാടികൾ


പാലാ: എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, എച്ച് ഐ വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയ അറിയിച്ചു. 'ഒന്നായി, തുല്യരായി തടഞ്ഞു നിർത്താം' എന്നതാണ് ഈ വർഷത്തെ സന്ദേശം. വർഗ, ജാതി, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും, നിയമപരവുമായ സമത്വം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ എയിഡ്സിനെപോലുള്ള മഹാമാരികളെ ഇല്ലാതാക്കാൻ കഴിയൂ എന്നാണു ഈ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നത്.



.ലോക എയിഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 1നു ചേർപ്പുങ്കൽ ബി.വി.എം കോളേജിൽ ശ്രീ തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിനിമാതാരം അഞ്ചുകൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുക്കും. എയ്ഡ്സ്ദിന സന്ദേശം ബി.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയും
മുഖ്യപ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയയും
എയിഡ്സ് ദിന പ്രതിജ്ഞ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കീക്കോലിയും നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡി വൈ എസ് പി. എ ജെ തോമസ്, 
 ഹെഡ് ഓഫ് ദി ഡിപ്പാർമെൻ്റ് സോഷ്യൽ വർക്ക് ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, 
ജില്ലാ മെഡിക്കൽ ഓഫീസർ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും.

രാവിലെ 9:30 നു നടക്കുന്ന ജില്ലാതല ബോധവത്കരണ റാലിയിൽ ബി വി എം കോളേജ്, മരിയൻ കോളേജ്, എൽ എൽ എം, മാർസ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയ ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് ബി വി എം കോളജിൽ നടക്കുന്ന സന്നദ്ധ് രക്തദാന ക്യാമ്പിൽ 50 ലധികം റെഡ് റിബൺ ക്ലബ്ബ് വോളന്റീർമാർ രക്തം ദാനം ചെയ്യും. ക്യാമ്പ് പാലാ ഡി.വൈ.എസ്.പി. എ ജെ തോമസ് ഉദ്ഘാടനം ചെയ്യും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും, കോളേജുകളിലെ റെഡ് റിബ്ബൺ ക്ലബ്ബുകളുടെയും, രക്ത ദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments