Latest News
Loading...

അടിവാരം പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും

അടിവാരം സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോൽഭവതിരുന്നാളിന് നാളെ കൊടിയേറും. വൈകിട്ട് 4.45 ന് കൊടിയേറ്റിനെ തുടർന്ന് ഫാദർ മാത്യു കണ്ടംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിന് തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. ആറുമണിക്ക് കുരിശടിയിലേക്ക് പ്രദിക്ഷണം. പന്തലിൽ ഫാദർ ജോസഫ് ആലഞ്ചേരിൽ തിരുനാൾ സന്ദേശം നൽകും . 

.ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. റ്റുബി കുന്നത്ത് കാർമികനാകും. തുടർന്ന് തിരുനാൾ പ്രദിക്ഷണവും സ്നേഹവിരുന്നും നടക്കും. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments