Latest News
Loading...

അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു


വടക്കഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ച് അപകടം. അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.  12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 5 പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്. 

.12 മണിയോടയാണ് അപകടമുണ്ടായത്. കൊട്ടാരക്കര - കോയമ്ബത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ചത്. 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്‌ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.



ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. ഒരു അധ്യാപകന്‍ മരിച്ചതായി നിലവില്‍ വിവരമുണ്ട്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമാണ് ബസില്‍ ഉണ്ടായിരുന്നത്. കെ എസ് ആര്‍ടിസി ബസില്‍ ഉള്ളവര്‍ക്കും അപകടം പറ്റിയെന്നാണ് എറണാകുളത്ത് ലഭിച്ചിരിക്കുന്ന വിവരം.നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു...

Post a Comment

0 Comments