Latest News
Loading...

എൽ ഡി എഫ് പ്രതിഷേധപ്രകടനവും യോഗവും

ഈരാറ്റുപേട്ട : ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് കലായങ്ങളെ കാവി വൽക്കരിക്കുവാനുള്ള, ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു. 




.തുടർന്ന് ചേർന്ന യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് ആദ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ, കേരള കോൺഗ്രസ്‌ എം ജനറൽ സെക്രട്ടറി ജോർജുകൂട്ടി അഗസ്തി, സോജൻ ആലക്കുളം, ദേവസ്യച്ചൻ വാണിയപുര, അഡ്വ.ജെയിംസ്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ റഫീഖ് പട്ടരുപ്പറമ്പിൽ, ജനഥാതൾ നേതാവ് മഹീൻ തലപ്പള്ളി എന്നിവർ സംസാരിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക