Latest News
Loading...

കൂട്ടിക്കൽ മിഷൻ: വികസന തുടർച്ചയ്ക്ക് സഭ നേതൃത്വം നൽകും :മാർ. കല്ലറങ്ങാട്ട് .

കൂട്ടിക്കലിന്റെ പുനർനിർമ്മിതിയും സമഗ്രപുരോഗതിയും ഉറപ്പു വരുത്താൻ ആവശ്യമായ വികസനാധിഷ്ടിത പ്രവർത്തനങ്ങൾക്ക് പാലാ രൂപത നേതൃത്വം നൽകുമെന്ന് ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഇടവക പളളികൾ, കോൺവെന്റുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ , പ്രവാസി കൂട്ടായ്മകൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ ഒന്നിച്ചുള്ള പ്രവർ ത്തനങ്ങൾക്ക് കൂട്ടിക്കൽ മിഷനു സാധിക്കുന്നതായും അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സഹായ ഹസ്തമാകാൻ സഭ സജ്ജവും സന്നദ്ധയുമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

 കുട്ടിക്കൽ സെന്റ് ജോർജ് പാരീഷ്ഹാളിൽ ചേർന്ന സമ്മേളനത്തിൽ മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, ഫൊറോനാ വികാരി ഫാ.ജോസഫ് മണ്ണനാൽ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഹോം പാലാ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൊസാർഡ് ഡയറക്ടർ ഫാ.ജോസ് ആന്റണി സി.എം.ഐ, ഫാ. സിറിൾ തയ്യിൽ, ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. നിർമ്മാണം പൂർത്തിയായ ഒൻപതു വീടുകളുടെ താക്കോൽ ദാനവും സ്മരണാർഹനായ രാജു പൊട്ടംകുളം ദാനമായി നൽകിയ സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന 8 വീടുകളുടെ അടിസ്ഥാന ശിലകളുടെ ആശീർവാദവും നടന്നു. ഒരു വീടിന്റെ നിർമ്മാണത്തിന് കുവൈറ്റ് മലയാളി അസോസിയേഷൻ നൽകുന്നതു കയുടെ ആദ്യ വിഹിതം തദവസരത്തിൽ പിതാവ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി.

പ്രകൃതിക്ഷോഭത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട കൂട്ടിക്കൽ മേഖലയിലെ 83 കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടും ഇതര സഹായങ്ങളും ഉറപ്പു വരുത്താൻ പാലാ രൂപതയ്ക്കു സാധിച്ചു. ഇടവക പള്ളികൾ, കമല്യൻ സഭ, സി.എം.സി, എഫ്.സി.സി, എസ്.എ. ബി.എസ്, എസ്.എച്ച്, ഡി.എസ്.റ്റി , കോൺഗ്രി യേഷനുകൾ , ഒസാഡ്, വിൻസന്റ് ഡി പോൾ , എ.കെ. സി.സി, പ്രവാസി കൂട്ടായ്മ , ഇതര സംഘടനകൾ, സ്ഥാപനങ്ങൾ, അഭ്യുദയകാക്ഷികൾ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കൂട്ടിക്കൽ മിഷന്റെ ഭാഗമായ വീടുകൾ നിർമ്മിക്കപ്പെട്ടത്. 


23 പുതിയ വിടുകൾ രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും 6 വീടുകൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലുമായി ആകെ 29 പുതിയ വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാകുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ 54 വീടുകൾക്ക് പുനർനിർമാണത്തിന് ആവശ്യമായ സാമ്പത്തിക സഹായവും പാലാ രൂപതയിൽ നിന്നും നൽകുകയുണ്ടായി. കൂട്ടിക്കൽ മിഷന്റെ ഭാഗമായി ദുരന്തമുഖത്ത് അടിയന്തിര ഇടപെടലുകൾ നടത്തി. പള്ളിക്കൂടങ്ങളിലും പാരീഷ്ഹാളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുകയു മുണ്ടായി. ഇടവക പള്ളികളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ വളരെ വിപുലമായ ശുചീകരണ സന്നദ്ധ പ്രവർത്തനം നടത്തി. ഗൃഹോപകരണങ്ങളും ജീവനോപാധക തൊഴിലുപകരണങ്ങളും വിതരണം ചെയ്തു. 300 കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ ഭക്ഷ്യധാന്യവും വിതരണം ചെയ്തു. തങ്ങളുടെ പരിമിതമായ സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് പെൺകുട്ടികളുടെ വിവാഹത്തിനായി ധനസഹായം നൽകി. 54 വീടുകൾ വാസയോഗ്യമാക്കാൻ നാലു ലക്ഷം രൂപ വരെ ചിലവഴിച്ച് പുന:നിർമ്മാണം നടത്തി. പുതിയ വീടുകൾ 8 ലക്ഷം രൂപ മുടക്കിയാണ് നിർമ്മിക്കുന്നത്.

Post a Comment

0 Comments