Latest News
Loading...

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടി കുടുംബം

മകന് വൃക്ക ദാനം ചെയ്യാൻ മാതാവ് തയ്യാറാണെങ്കിലും ചികിൽസ ചിലവിനുള്ള പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് നിർധന കുടുംബം. തിടനാട് പുത്തൻവീട്ടിൽ അയൂബും കുടുംബവുമാണ് ഇരു വൃക്കകളും തകരാറിലായ മകൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. 

കൂലി പണിക്കാരനായ നൗഫലിന് കഴിഞ്ഞ വർഷം പണിസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലാണിപ്പോൾ ചികിൽസ. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് നടത്തിയാണിപ്പോൾ ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് എക പോംവഴിയെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു.



.മരുന്നിന്നും മറ്റുമായി ആഴ്ചയിൽ പന്തീരായിരത്തോളം രൂപാ ചിലവാകും മാതാവ് ബിനു കിഡ്നി ദാനം ചെയ്യാൻ തയ്യാറാണെങ്കിലും അതിനുള്ള ഭരിച്ച ചികിൽസാ ചിലവ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. നൗഫലിൻ്റെ പിതാവിനും സഹോദരനും മാതാവിനും കൂലി പണിയാണ് വരുമാന മാർഗ്ഗം. പലരുടെയും സഹായം കൊണ്ട് കൂടിയാണ് കാര്യങ്ങൾ മുൻപോട്ട് പോകുനത്.


നിർധന കുടുംബത്തിന് സാമ്പത്തിക സഹായം നൽകി നൗഫലിൻ്റെ ജീവൻ രക്ഷിക്കാനുള്ള ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി വെള്ളുകുന്നേൽ അഭ്യർത്ഥിച്ചു. വാടക വീട്ടിലാണിപ്പോഴും ഈ കുടുംബം താമസിക്കുന്നത്. SBl ഈരാറ്റുപേട്ട ശാഖയിൽ നൗഫലിൻ്റെ മാതാവ് ബിനുവിൻ്റെ പേരിൽ ആരംഭിച്ചിരിക്കുന 20424968754 എന്ന അക്കൗണ്ട് നമ്പരിലേക്ക് സാമ്പത്തിക സഹായങ്ങൾ അയക്കാവുന്നതാണ്


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments