Latest News
Loading...

ലഹരിക്ക് എതിരേ പൊരുതാൻ -ഗ്രാമസഭകൾ സംഘടിപ്പിച്ച് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

 
 ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ നടത്തുന്ന - വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി - വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഗ്രാമസഭകൾ ശ്രദ്ധയമാകുന്നു 

കഴിഞ്ഞ മുന്ന്മാസമായി ലഹരിക്ക് എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സ്കൂൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമുഹത്ത് സജീവമാകുകയാണ് ഓരോ പ്രദേശത്തെയും - മുപ്പതോളം വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഒരു ഭവനത്തിൽ ഒരുമിച്ച് കുട്ടിയാണ് ലഹരി വിരുദ്ധ ഗ്രാമസഭകൾ നടത്തുന്നത് 

ആഴ്ചയിൽ - ഒരു ദിവസം രണ്ട് ഗ്രാമസഭകളാണ് നടത്തുന്നത് ബോധവൽക്കരണക്ലാസ്സ് - ലഹരി വിരുദ്ധ പ്രതിഞ്ജ എടുക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഗ്രാമ സഭയിൽ നടക്കും -ഹെഡ് മിസ്ട്രസ് - സിസ്റ്റർ സിസി SH - അധ്യാപകരായ ടോം എമ്പ്രാഹം ഒട്ടലാങ്കൽ സിസ്റ്റർ ജോസ്മി SH - ടെൻസി മോൾ PM - പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ ഗ്രാമസഭകൾക്ക് നെ തുർത്വം നല്കി.


Post a Comment

0 Comments