Latest News
Loading...

പൊതുജനസമ്പർക്ക പരിപാടി നടത്തി

.പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പുകൽപ്പിക്കാതെ ബാക്കി നിൽ ക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ കളക്ടർ ശ്രീമതി. പി.കെ. ജയശ്രീ IAS അവർകളുടെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ 25/10/2022 ന് പൊതുജനസമ്പർക്ക പരിപാടി നടത്തി. മലയോര മേഖലയിൽ പട്ടയം കൊടുക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 


.പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മുണ്ടാങ്കൽ പയപ്പാർ വഴി സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തുന്നില്ലെന്ന പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികൾ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർക്ക് നൽകുവാൻ നിർദ്ദേശിച്ചു. തലപ്പലം ഭാഗത്ത് പി.ഡബ്ല്യു.ഡി. റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. 

ലഭിച്ച ' പരാതി/അപേക്ഷകൾക്ക് രണ്ടാഴ്ചക്കുള്ളിൽ തീരുമാനം ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടി പരിപാടിയിൽ പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ പി.ജി. രാജേന്ദ്ര ബാബു, തഹസിൽ ദാർ സിന്ധു വി.എസ്, സീനിയർ സുപ്രണ്ട് ഷാഹിന രാമകൃഷ്ണൻ, തഹസിൽദാർ (ഭൂരേഖ) സുനിൽകുമാർ. കെ, എൽ.എ തഹസിൽദാർ പുഷ്പലത്. പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10.30 ന് ആരംഭിച്ച പൊതുജനസമ്പർക്ക പരിപാടി ഉച്ചഭക്ഷണ ഇടവേളയില്ലാതെ നടത്തുകയും 3.15 മണിക്ക് അവസാനിക്കുകയും ചെയ്തു.

Post a Comment

0 Comments