കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ അവാര്‍ഡ് ജേതാവ് അനഘ ജെ. കോലത്തിന് സഫലം 55 പ്ലസ് നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിക്കുകയും അവാര്‍ഡ് ജേതാവിനെ മൊമെന്റൊ നല്‍കി ആദരിക്കുകയും ചെയ്തു. 

സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, രവി പുലിയന്നൂര്‍, പ്രൊഫ. കെ.പി.ജോസഫ്, ജയചന്ദ്രന്‍, തോമസ് മൂന്നാനപ്പള്ളി, സി. കെ.സുകുമാരി, എസ്.എസ്.ലക്ഷ്മി, ഗ്ലോറി മാത്യു എന്നിവര്‍ പ്രസംഗിച്ചു.