Latest News
Loading...

പോലീസ് സ്മൃതിദിനാചരണം 2022

പാലാ: പോലീസ് സ്മൃതിദിനാചരണത്തിൻ്റെ ഭാഗമായി പാലാ സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടന്നു. പോലീസ് സേനാംഗങ്ങളും പാലാ ഫയർഫോഴ്സിലെ സേനാംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലേയും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലേയും എൻ സി സി കേഡറ്റുകളുമാണ് ക്യാമ്പിൽ രക്തം ദാനം ചെയ്തത്. സ്ഥലം മാറി പോകുന്ന ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതിദിനാചരണ സമ്മേളനം പാലാ ഡി വൈ എസ് പി എ ജെ തോമസ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും പാലാ ഇൻസ്പെക്ടർ എസ് എച്ച് ഓ കെ പി ടോംസൺ മുഖ്യ പ്രഭാഷണവും നടത്തി. മുനിസിപ്പൽ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സി ആർ ഓ സുദേവ്, ബീറ്റ് ഓഫീസർ അരണ്യ മോഹൻ, എന്നിവർ പ്രസംഗിച്ചു. ഡോ. ക്രിസ്, സി.അനിലിറ്റ് എസ് എച്ച്, സി.റോസ് എസ് എച്ച് ,ഡപ്യൂട്ടി മാനേജർ ശ്രീകുമാർ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. 




.കൃത്യനിര്‍വ്വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്ത പോലീസ് സേനാംഗങ്ങൾക്ക് നമ്മുടെ രാഷ്ട്രം സ്മരണാഞ്ജലി അര്‍പ്പിക്കുന്ന പ്രോഗ്രാം ആണ് പോലീസ് സ്മൃതിദിനം. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്തെ ധീരസ്മൃതി ഭൂമിയില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്ന ചടങ്ങ് ഉള്‍പ്പെടെ വിവിധ പരിപാടികളോടെയാണ് ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്.

ലഡാക്കിലെ ഹോട്ട്‌ സ്പ്രിങ്ങില്‍ 1959 ഒക്‌ടോബര്‍ 21ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്‍മ പുതുക്കുന്നതാണ് പോലീസ് സ്മൃതി ദിനാചരണം. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങായിട്ടാണ് ഇത് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments