Latest News
Loading...

മാനവസേവയിലൂടെ ദൈവദര്‍ശനം നടത്തണം - സ്വാമി ജ്ഞാന തീര്‍ത്ഥ



മാനവ സേവയിലൂടെ ദൈവത്തെ ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും വര്‍ക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീര്‍ത്ഥ അഭിപ്രായപ്പെട്ടു.


.സഹജീവകളില്‍ ദൈവത്തെ ദര്‍ശിച്ചുകൊണ്ട് അവര്‍ക്ക് സാധ്യമാകുന്ന യഥാര്‍ത്ഥ സഹായങ്ങള്‍ ചെയ്യുമ്പോഴാണ് നാം യഥാര്‍ത്ഥ ഈശ്വരവിശ്വാസികള്‍ ആകുന്നതെന്ന് സ്വാമി ജ്ഞാനതീര്‍ത്ഥ അഭിപ്രായപ്പെട്ടു. മനുഷ്യസ്‌നേഹം നിറഞ്ഞ സ്‌നേഹദീപത്തിലെ 300 സുമനസ്സുകളോടൊപ്പം താനും കണ്ണിയാകുമെന്ന് സ്വാമി ജ്ഞാനതീര്‍ത്ഥ അറിയിച്ചു.


.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസഫ് മുണ്ടക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള എട്ടാം സ്‌നേഹ വീടിന്റെ താക്കോല്‍ദാനം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് നിര്‍വഹിക്കുകയായിരുന്നു സ്വാമി. യോഗത്തില്‍ ജില്ലാ ജഡ്ജി ജോഷി ജോണ്‍ അധ്യക്ഷത വഹിച്ചു. 



.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, മെര്‍ളിന്‍ ജയിംസ്, ആനീസ് കുര്യന്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസ് പടിക്കാപറമ്പില്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, ജെയിംസ് കോയിപ്ര, ഷാജി വളവനാല്‍, സിജി വടാതുരുത്തേല്‍, സിജി അറയ്ക്കക്കുന്നേല്‍, എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments