Latest News
Loading...

'സഞ്ചി'യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്തോഷ്‌ കുളങ്ങര പ്രകാശനം ചെയ്തു.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ബിസിനസ് കമ്മ്യുണിറ്റിയായ  സഞ്ചിയുടെ  ഔദ്യോഗിക വെബ്സൈറ്റ് ആയ sanchideals.com  പ്രമുഖ സംരഭകനും ലോക സഞ്ചാരിയും, സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗവുമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.

.വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഈ കാലഘട്ടത്തിൽ  നേരിട്ട് അവരുടെ വിഭവങ്ങൾ  ആളുകളിലേക്ക് എത്തിക്കുവാനും, ഏത് തരം വില്പനകളും അതിവേഗം പതിനായിരങ്ങളിലേക്ക് എത്തിച്ചു വിപണനം സാധ്യമാക്കാനും സഞ്ചി എന്ന ഈ നൂതന സംരംഭത്തിനു സാധിക്കുന്നു എന്നത് അഭിമാനകരമാണെന്ന് സന്തോഷ് ജോർജ് കുളങ്കര അഭിപ്രയപ്പെട്ടൂ . 

.ഉഴവൂരും മരങ്ങാട്ടുപള്ളിയിലും ഉള്ള 4 ചെറുപ്പക്കാർ ചേർന്നു ആരംഭിച്ച സഞ്ചി എന്ന ഡിജിറ്റൽ മാർക്കറ്റ് ൽ വാട്സ്ആപ്പ്, ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം കൾ വഴി  10000 ങ്ങൾ അംഗത്വം എടുത്തു കഴിഞ്ഞു.


.ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.  പൊതുജനങ്ങൾക്ക് അവരുടെ പരസ്യങ്ങൾ വളരെ എളുപ്പത്തിൽ സമൂഹമാധ്യമങ്ങൾ വഴി സഞ്ചി അഡ്മിൻസ് ന്   നൽകുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

.

Post a Comment

0 Comments