Latest News
Loading...

തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകി ഉഴവൂർ പഞ്ചായത്ത്.


തെരുവ് നായ്ക്കൾ അനിയന്ത്രിതമായി വർധിക്കുകയും നായ്ക്കളെ വന്ദ്ധീകരിക്കുവാൻ നിലവിൽ സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയെ കരുതി തെരുവ് നായ്ക്കൾക്ക് ഓപ്പറേഷൻ സേഫ് പദ്ധതിയുടെ ഭാഗമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി . 


.ഉഴവൂർ ഗ്രാമപഞ്ചായത്.വൈക്കത്തു നിന്നാണ് ഡോഗ് ക്യാചെയ്ഴ്‌സ് സംഘം എത്തിയത്. പ്രത്യേക തരം വല ഉപയോഗിച്ചാണ് സംഘം നായയെ പിടികൂടുന്നത്. 

.മൃഗത്തിനല്ല മനുഷ്യനാണ് സർക്കാർ പ്രഥമ പരിഗണന നൽകേണ്ടത് എന്നും, നായ്ക്കളെ വന്ദ്ധീകരിക്കുന്നതിന് അടിയന്തിരമായി സർക്കാർ തലത്തിൽ സംവിധാനങ്ങൾ കൊണ്ടുവരണം എന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

.മൃഗ ഡോക്ടറിനെ സഹായത്തോടെ ഇൻജെക്ഷൻ എടുത്ത ശേഷം തിരിച്ചറിയാൻ സ്പ്രേ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്യും.5 പേരടങ്ങുന്ന ഇവർ എ ബി സി പദ്ധതിയിൽ ഉൾപ്പെട്ട ഐഡിയ എന്ന് പേരുള്ള സംഘമാണ്.


.വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള,വാർഡ് മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്,വെറ്റിനറി ഡോക്ടർ ശ്രീനാഥ്, ഷാനിദ് ഡി ഇസ്മായിൽ,പ്രകാശ് എം കെ എന്നിവർ നേതൃത്വം നൽകി.

.30 ലധികം തെരുവുനായ്ക്കൾക്ക് വാക്‌സിൻ നൽകി. വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസെൻസ് നിർബന്ധം ആക്കിയെന്നും വളർത്തുനായ്ക്കൾക്ക് വാക്‌സിൻ എടുക്കുന്നതിനു വിവിധ കേന്ദ്രങ്ങളിൽ ഓണത്തിന് ശേഷം സൗകര്യം ഒരുക്കും എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

Post a Comment

0 Comments