Latest News
Loading...

വൃക്കരോഗികൾക്ക് സഹായ ഹസ്തവുമായി പാലാ പീറ്റർ ഫൗണ്ടേഷനും കൊഴുവനാൽ റോട്ടറി ക്ലബ്ബും.


പാലാ: ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാൻ പണമില്ലാതെ വിഷമിക്കുന്ന നിർധന കിഡ്നിരോഗികൾക്ക് കൈത്താങ്ങായിക്കൊണ്ട് പീറ്റർ ഫൗണ്ടേഷൻ ചെയർമാൻ പാലാ വെട്ടുകല്ലേൽ ഷിബു പീറ്റർ, സനോ ജോസ് കൈപ്പൻപ്ലാക്കൽ തലവയലിൽ, ടിംസ് പോത്തൻ നെടുംപുറം എന്നിവരുടെ ശ്രമഫലമായി കൊഴുവനാൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ മോനിപ്പള്ളി MUM ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളുള്ള ഡയാലിസിസ് സെന്ററിന് ആരംഭമായി. 


.60 ലക്ഷം രൂപ ചെലവിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നും അർഹതപ്പെട്ട നിർധന രോഗികൾക്ക് സൗജന്യമായിട്ടായിരിക്കും ഡയാലിസിസ് നിർവഹിക്കുക എന്നും ഷിബു പീറ്റർ, സനോ ജോസ്, ടിംസ് പോത്തൻ, പ്രൊഫ. ജോസ് പി. മറ്റം, ആന്റണി മാത്യു തോണക്കരപാറയിൽ, അഡ്വ ജോബി മൈലാടി എന്നിവർ പറഞ്ഞു.

. ഷിബു പീറ്റർ അമേരിക്കയിൽ ഷിക്കാഗോയിൽ ഒരു റോട്ടറി ക്ലബ്ബ് തന്നെ രൂപീകരിച്ച് റോട്ടറി ഇൻറർനാഷണലിന്റെ 'ഗ്ലോബൽ ഗ്രാൻഡ്' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രോജക്റ്റുകൾ നടപ്പിലാക്കുന്നത്.

.തുടർന്നും സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട് എന്നും ഇവർ അറിയിച്ചു.  പദ്ധതി ഉദ്ഘാടനം 2022 സെപ്റ്റംബർ 9-ാം തീയതി റോട്ടറി ഗവർണർ കെ. ബാബുമോൻ നിർവ്വഹിക്കും.


.ഈ വർഷത്തെ റോട്ടറി സർവ്വീസ് എക്സലൻസ് അവാർഡിന് പാലാ വെട്ടുകല്ലേൽ ഷിബു പീറ്റർ അർഹനായി. കിഡ്നി രോഗികൾക്ക് വേണ്ടിയുള്ള 10 വർഷമായുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 

.രോഗ നിർണ്ണയ ക്വാമ്പുകൾ, സെമിനാറുകൾ, വിവിധ ആശുപത്രികളിൽ ഡയാലിസിസ് മെഷീനുകൾ സൗജന്യമായി നൽകിക്കൊണ്ട് നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ഏർപ്പാടാക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. 9-ാം തീയതി കൊഴുവനാൽ റോട്ടറി ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ റോട്ടറി ഗവർണർ കെ. ബാബുമോൻ അവാർഡ് സമ്മാനിക്കുമെന്ന് ആന്റണി മാത്യു, സനോ ജോസ്, അഡ്വ. ജോബി മൈലാടി എന്നിവർ അറിയിച്ചു.


Post a Comment

0 Comments