Latest News
Loading...

അവിട്ടാഘോഷം സെപ്റ്റംബർ 9 ന് പാലായിൽ

പാല- നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളിയുടെ 159-ാമത് ജയന്തി അവിട്ടാ ഘോഷം കെ.പി.എം.എസ് മീനച്ചിൽ യൂനിയന്റെ നേത്യത്വത്തിൽ 2022 സെപ്റ്റംബർ 9 ന് പാലായിൽ സാംസ്ക്കാരിക ഘോഷയാത്ര സാംസ്ക്കാരിക സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ നടത്തും.

.സെപ്റ്റംബർ 9 രാവിലെ 9 മണിക്ക് ശാഖാ കേന്ദ്രങ്ങളിൽ അയ്യൻകാളിയുടെ ഛായാചി ത്രത്തിൽ പുഷ്പാർച്ചനയും മധുരപലഹാരങ്ങളും വിതരണം നടത്തും. വൈകിട്ട് 3.30 ന് യൂണിയൻ കേന്ദ്രീകരിച്ച് സാംസ്കാരിക ഘോഷയാത്രയും 5.30 ന് സാംസ്കാരിക സമ്മേള നവും നടത്തും.

.3.30 ന് പാല കൊട്ടാരമറ്റം സ്റ്റാന്റിൽ നിന്നും വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങ ളുടെയും അകമ്പടിയോടെ സാംസ്ക്കാരിക ഘോഷയാത്ര ആരംഭിച്ച ളാലം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

. യൂണിയൻ പ്രസിഡന്റ് എം.കെ.ബിന്ദുമോൾ . കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകും. 


. പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറക്കര, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, പ്ലാന്റേഷൻ കോർഷൻ ചെയർമാൻ എസ്.എഫ്.സലാം, പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ് പി.എം.ജോസഫ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.