Latest News
Loading...

കാർ തോട്ടിൽ വീണു യുവാവ് മരിച്ചു

തിടനാട് ടൗണിന് സമീപം കാർ തോട്ടിൽ വീണു യുവാവ് മരിച്ചു. പാക്കേം തോട്ടിൽ വെട്ടിക്കൊടുത്താണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്.

.ടൗണിൽ നിന്നും മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല.


.രാവിലെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് കാർ തോട്ടിൽ കിടക്കുന്നത് കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിനെ കണ്ടെത്തിയത്. 



.കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്ത് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. 

.