Latest News
Loading...

പാലാ അല്‍ഫോന്‍സാ കോളേജില്‍ ഏകദിന സെമിനാര്‍

പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.


. ജീവിതത്തില് ലക്ഷ്യബോധത്തോടെ മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

.കോളേജ് ബര്‍സാര്‍ ഫാ ജോസ് പുളിവയലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. നിഷാ ജോസ് കെ മാണി മുഖ്യഥിതിയായി പങ്കെടുത്തു.


. ലൈഫ് കോച്ചുകളായ റീനു സെബാസ്റ്റ്യന്‍, എ.ഡി സുരേഷ് ബാബു തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. 

.പാലാ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഷാജി ഓസ്റ്റിന്‍, വൈസ് പ്രസിഡണ്ട് സന്തോഷ് മാട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.