Latest News
Loading...

തീക്കോയി പഞ്ചായത്തിൽ ഉരുൾപൊട്ടൽ.


തീക്കോയി : മാർമല- അരുവിഭാഗത്ത് കൊട്ടുക്കപള്ളി എസ്റ്റേറ്റിൽ ഉരുൾ പൊട്ടി. റബർ തോട്ടത്തിൽ പൊട്ടിയ ഉരുൾ റോഡിലൂടെ മീനച്ചിലാറ്റിൽ പതിച്ചു. മംഗളഗിരി - മാർമല അരുവി റോഡ് തകർന്നു.ആൾതാമസമില്ലത്ത പ്രദേശം ആയതിനാൽ അപകടമില്ല. പ്രദേശത്ത് മഴ തുടരുന്നു.. മലയോര മേഖലയായ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.  റോഡുകളിലേക്ക് പതിച്ച കല്ലും മണ്ണും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കി. 

Post a Comment

0 Comments