Latest News
Loading...

ഗതാഗതം ആരംഭിച്ചു

ഈരാറ്റുപേട്ട പാലാ റോഡിൽ വാഹനഗതാഗതം പുനരാരംഭിച്ചു. പനയ്ക്കപ്പാലത്ത് രാവിലെ തന്നെ വെള്ളം ഇറങ്ങിയിരുന്നു. മൂന്നാനിയിലായിരുന്നു ചെറുവാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത രീതി യിലുള്ള വെള്ളക്കെട്ട്. ഭരണങ്ങാനം ചൂണ്ടച്ചേരി വഴിയും പ്ലാശനാൽ പ്രവിത്താനം വഴിയും ഈരാറ്റു പേട്ടയിൽ നിന്നും വാഹനങ്ങൾക്ക് പാലായിലെത്താം. കൊട്ടാരമറ്റത്ത് ഇപ്പോഴും വെള്ളമുണ്ട്. വാഹന ങ്ങള്ക്ക് സിവിൽ സ്റ്റേഷൻ ഭാഗത്തെത്തി ബൈപ്പാസ് വഴി യാത്ര തുടരാം. കോട്ടയം റൂട്ടിൽ ആണ്ടുർക വലയ്ക്ക് സമീപവും കിടങ്ങൂരിലും വെള്ളക്കെട്ട് ഉണ്ടെങ്കിലും വാഹനയാത്രയ്ക്ക് തടസ്സമില്ല. കെഎസ് ആർടിസി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്.

Post a Comment

0 Comments