Latest News
Loading...

തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഒഴിവാക്കണം

കോട്ടയം: നാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിലും ഒഴിവാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടുവരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.

ഈ ഭയാനകമായ വിഷയം ഒഴിവാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.



നായ്ക്കളെ സ്നേഹമുള്ളവർ വീട്ടിൽ തീറ്റ കൊടുത്ത് വളർത്തണമെന്നും തെരുവിലേക്ക് ഇറക്കിവിടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ തെരുവുനായ നിർമ്മാർജനത്തിനായി പോരാടി കേസിൽപ്പെട്ട് കോടതി വെറുതെ വിട്ട നേതാക്കൾക്കും, കെ. റെയിൽ വിരുദ്ധ പോരാളികൾക്കും, സ്വർണ്ണ പതക്കവും, പൊന്നാടയും , ബിരിയാണി കിറ്റും, മിട്ടായിയും നൽകിക്കൊണ്ട് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടന സീനിയർ മെബർ അഡ്വ:ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിംസ് പാമ്പക്കൽ മുഖ്യപ്രസംഗം നടത്തി.

യൂ ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേസ് വിജയിപ്പിച്ച അഡ്വ:മീര രാധാകൃഷ്ണൻ, ജോസ് മാവേലിൽ, ജോസ് സെബാസ്റ്റ്യൻ, എം റ്റി തോമസ് പെരുവ, പ്രസാദ് ഉരുളികുന്നം, സജി തടത്തിൽ, ജോളി മടുക്കക്കുഴി, ജിൽസ് പെരിയപ്പുറം, ജോയി സി കാപ്പൻ, പ്രതീഷ് പട്ടിത്താനം, രാജൻ കുളങ്ങര, എന്നിവരെയാണ് ആദരിച്ചത്.

സൂസമ്മ ജോസഫ്, അഡ്വ: ജോസഫ്കണ്ടം, സൻജയ് സഖറിയാസ് തുടങ്ങിയവർ പ്രസംഗിച്ചു





Post a Comment

0 Comments