Latest News
Loading...

വിളവെടുപ്പ് ഉത്സവമാക്കി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ

മലയിഞ്ചിപ്പാറ: കർഷക ദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേലിന്റെയും കൃഷി ഓഫീസർ അശ്വിനിയുടെയും, തസ്നിയുടെയും നേതൃത്വത്തിൽ വിളവെടുപ്പ് ഉത്സവം നടത്തി. കുട്ടികൾ അവരവരുടെ വീടുകളിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് നടത്തുകയും, ഒരു ചെറിയ പങ്ക് സ്കൂളിൽ കൊണ്ടുവരികയും ചെയ്തത് കുട്ടികൾക്ക് നവ്യാനുഭവമായി.




തുടർന്ന് സ്കൂൾ മാനേജർ ഫാ.ജോസഫ് ചെറുകരകുന്നേൽ മലയിഞ്ചിപ്പാറയിലെ മികച്ച കർഷകനായ ശ്രീ.മനു കരിയാപുരയിടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു , സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിൻസ് മേരി പൂച്ചെണ്ട് നൽകി.കൃഷിയുടെ മഹത്വത്തെക്കുറിച്ച് ശ്രീ മനു ക്ലാസ് എടുക്കുകയും മികച്ച കർഷകരായി മാറണമെന്ന് പ്രചോദനം നൽകുകയും ചെയ്യുകയുണ്ടായി.വിളവെടുപ്പിൽ നിന്ന് ലഭിച്ച പച്ചക്കറികളും കിഴങ്ങുകളും ചേർത്ത് കുട്ടികൾക്ക് വിഷരഹിതമായ , വിഭവസമൃദ്ധമായ ഉച്ചയൂണ് ആസ്വദിക്കാനും സാധിച്ചു എന്നത് ഈ കർഷക ദിനത്തിൽ ശ്രദ്ധേയമായി.