Latest News
Loading...

കർഷകർ വഞ്ചന ദിനമായി ആചരിക്കണമായിരുന്നു : ഷോൺ ജോർജ്

 ചിങ്ങം ഒന്നിന് റബർ കർഷകർ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷകദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലമുള്ള റബ്ബർ കർഷകരുടെ ക്ഷേമ പെൻഷനുകൾ നിർത്തലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പട്ടിണി കിടക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. 




ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും വില സ്ഥിരത പദ്ധതിയിൽ ഉൾപ്പെടുത്തി റബർ കർഷകർക്ക് 200 രൂപ ഉറപ്പുവരുത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 


ഇതിനെതിരെ റബർ കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് എം പോലും മൗനം ഭജിക്കുന്നത് കർഷകരോടുള്ള അവഗണനയാണ്.
 കേരള കോൺഗ്രസ് എം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച്l സമഗ്രമായ പഠനം നടത്തണമെന്നും ഷോൺ പറഞ്ഞു.

 മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.




Post a Comment

0 Comments