Latest News
Loading...

പാലാ സമരിറ്റൻ ടാസ്ക് ഫോഴ്സ് രൂപീകരണവും, ട്രൈനിംഗും നടത്തപെട്ടു

 അരുവിത്തുറ: പി എസ് ഡബ്ലു എസ് - എസ് എം വൈ എം പാലാ രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ല ദുരന്ത നിവാരണ സമിതിയുടെയും നിർദേശത്തിൽ ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിൻ്റെയും ജനമൈത്രി പോലീസിൻ്റെയും സഹായത്തോടെ 
ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും, പരിശീലനം നൽകുകയും ചെയ്തു.

 ദുരന്തമുഖത്ത് നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ നൽകുവാനുള്ള പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും 
ജനമൈത്രി പോലീസ് എ എസ് ഐ ബിനോയ് സെബാസ്റ്റ്യൻ ഫയർഫോഴ്സ് ഓഫീസേഴ്സായ എൻ സതീഷ് കുമാർ, എം എ വിഷ്ണു, എ അൻസിൽ തുടങ്ങിയവരാണ് ക്ലാസ്സ് എടുത്തത്. പി എസ് ഡബ്ലു എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ച യോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി റവ. ഫാ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. 

എസ് എം വൈ എം രൂപത ഡയറക്റ്റർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ റവ. ഫാ. ആൻ്റണി തോണക്കര,എസ് എം വൈ എം രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര, ഫൊറോന പ്രസിഡൻ്റ് ഡോൺ ഇഞ്ചേരിൽ യൂണിറ്റ് പ്രസിഡൻ്റ് ബെന്നിസൺ തുടങ്ങിയവർ പ്രസംഗിച്ചു. രൂപത ഭാരവാഹികൾ , വിവിധ ഫൊറോനയിൽ നിന്നുമുള്ള ടാസ്ക് ഫോഴ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments