പൂഞ്ഞാര്‍ മേഖലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയില്‍ പൂഞ്ഞാര്‍ പള്ളിവാതില്‍ പ്രദേശത്ത് റോഡില്‍ വലിയ വെള്ളക്കെട്ട്. ഇതേ തുടര്‍ന്ന് ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത തരത്തിലാണ് ഇവിടെ വെള്ളം കയറിയിരിക്കുന്നത്.
.ഓട അടയുന്നതാണ് പള്ളിവാതില്‍ക്കല്‍ മേഖലയിലെ വെള്ളക്കെട്ടിന് കാരണമാകുന്നത്. ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാലും ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകും. ഈ മാസം ആദ്യം പെയ്ത മഴയിലും പള്ളിവാതില്‍ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
നാല് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Wacth Video- https://fb.watch/f8n5GfOjQb/
.
0 Comments