Latest News
Loading...

പൂഞ്ഞാര്‍ പള്ളിവാതിലിലെ വെള്ളക്കെട്ട് ഇത്തവണയും


കെഎസ്ആര്‍ടിസി ബസിനെ മുക്കിയ പൂഞ്ഞാര്‍ പള്ളിവാതിലിലെ വെള്ളക്കെട്ട് ഇത്തവണയും ദുരിതമാകുന്നു. ഓട അടഞ്ഞതിനെ തുടര്‍ന്ന് ഇവിടെ കുറച്ചുസമയം ഇന്ന് ഗതാഗതം മുടങ്ങി. വെള്ളക്കെട്ടിലൂടെ ഓടിച്ച കാര്‍ ഇടയ്ക്ക് നിന്നു പോവുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങള്‍ വെട്ടിപ്പറമ്പ് റോഡ് വഴി തിരിച്ചുവിട്ടു. 

കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങിയ സംഭവം കേരളമാകെ ചര്‍ച്ചയായ സംഭവമായിരുന്നു. യാത്രക്കാരുമായി വെള്ളക്കെട്ടിലേയ്ക്കിറങ്ങിയ ബസ് ഇടയ്ക്ക് വച്ച് നിന്നുപോവുകയുമായിരുന്നു. യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. ബസിന്റെ പാതിയോളം അന്ന് വെള്ളമുണ്ടായിരുന്നു. മീനച്ചിലാറ്റില്‍ നിന്നും തള്ളിക്കേറിയ വെള്ളമാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ബസിറക്കിയ ഡ്രൈവര്‍ കാവുംകണ്ടം ജയനാശാന് സസ്‌പെന്‍ഷനും കിട്ടി. 

ഇത്തവണ ആറ്റില്‍ നിന്നും കയറിയ വെള്ളമല്ല പ്രശ്‌നമായത്. ഇവിടെയുള്ള ഓട അടഞ്ഞതോടെ കനത്ത മഴയില്‍ റോഡില്‍ വെള്ളമുയരുകയായിരുന്നു. നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും മഴ കനത്താല്‍ വീണ്ടും ഗതാഗതം തടസ്സപ്പെടാന്‍തക്കവിധം വെള്ളം ഉയര്‍ന്നേക്കും





Post a Comment

0 Comments