മൂന്നിലവിലും മലയോരമേഖലയിലുമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലും പാലായിലും ജാഗ്രത അനിവാര്യം. ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് പാലങ്ങള്‍ക്കൊപ്പമെത്തി.
തൊടുപുഴ റോഡില്‍ കോസ് വേ പാലത്തിലും അരവിത്തുറ കോളേജ് പടിയിലും പാലത്തിനൊപ്പം വെള്ളമാണ് ഒഴുകുന്നത്. ഇത് ക്രമേണ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൂന്നിലവില്‍ ഉരുള്‍പൊട്ടിയെന്ന സംശയവും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്.
കളത്തൂക്കടവിന് സമീപം തൊടുപുഴ രോഡിലും വെള്ളംകയറി. ഇവിടെ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ല. വ്യാപാരികളും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് പാലാ നഗരസഭ ചെയര്‍മന്‍ അറിയിച്ചു ..
0 Comments