Latest News
Loading...

ദുരിതം ആവര്‍ത്തിക്കുമോ. മഴ ശക്തിപ്പെടുന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയ്ക്ക് രാവിലെ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ മഴ ശക്തിപ്പെട്ടു. മീനച്ചില്‍ താലൂക്കിലെമ്പാടും ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഓറഞ്ച് അലേര്‍ട്ട് കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ പഞ്ചായത്തുകളിലെമ്പാടും നല്കിയിട്ടുണ്ട്. ഈരാറ്റുപേട്ട, മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍ , പാലാ മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. 

മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളില്‍ ഇന്നലെത്തെ മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിന്റെ കണക്ക് അധികൃതര്‍ ശേഖരിച്ച് വരികയാണ്. നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുമുണ്ടായി. മണ്ണിടിച്ചിലില്‍ അപകടവാസ്ഥയിലായ വീടുകള്‍ മഴ ശക്തമായി തുടരുന്നതോടെ അപകടഭീഷണിയിലാണ്. 

മീനച്ചിലാറ്റില്‍ ഉച്ചയോടെ ജലവിതാനം താഴ്‌ന്നെങ്കിലും മഴ തുടരുന്നതോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് കാരണമായേക്കും. പാലായിലെ വ്യാപാരസമൂഹം മറ്റൊരു വെള്ളപ്പൊക്കമെന്ന ആശങ്കയിലായിരുന്നെങ്കിലും രാത്രി മഴ കുറഞ്ഞതോടെ റിവര്‍വ്യൂ റോഡിലേയ്ക്ക് എത്താതെ വെള്ളം രണ്ടടിയോളം താഴ്ന്നുനിന്നു. മലയോരമേഖലയില്‍ മഴ തുടരുകയും ഇനിയും ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്താല്‍ അത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും





Post a Comment

0 Comments