Latest News
Loading...

പുളിമൂട്ടിൽ പാലാ ഷോറൂം ഉദ്ഘാടനം നാളെ

കേരളത്തിൻ്റെ ഫാഷൻ ലോകത്ത് പുത്തൻ തരംഗം കുറിച്ച് പരിശുദ്ധ പട്ടിൻ്റെ അടയാളമായി മാറിയ പുളിമൂട്ടിൽ സിൽക്‌സ് നാളെ മുതൽ പാലായിലും . പാലായിലെ പുതിയ വലിയ ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത്  സഹകരണമന്ത്രി  വി എൻ വാസവൻ ആണ്.  ജോസ്. കെ മാണി (എം. പി),  മാണി. സി കാപ്പൻ (എം. എൽ. എ),  തോമസ് ചാഴിക്കാടൻ (എം. പി), ആന്റോ ജോസ് പടിഞ്ഞാറേക്കര (മുനിസിപ്പാലിറ്റി ചെയർമാൻ) എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.  ഉദ്ഘാടന ചടങ്ങുകൾ ആഘോഷമാക്കാൻ,  ബ്രാൻഡ് അംബാസ്സഡറും മലയാളികളുടെ പ്രിയ താരവുമായ ഭാവനയും വന്നെത്തും. 

1924ൽ തൊടുപുഴയിൽ തുടങ്ങിയ പുളിമൂട്ടിൽ സിൽക്‌സ് പുതിയ കാലത്തിൻ്റെ  മാറ്റങ്ങളോടൊപ്പം തനിമ ചോരാതെയാണ്   മുന്നേറുന്നത്.  തൊടുപുഴ കൂടാതെ കൊല്ലം, കോട്ടയം, തിരുവല്ല, തൃശ്ശൂർ എന്നിവിടങ്ങളിലും പുളിമൂട്ടിൽ സിൽക്‌സിന്  ഷോറൂമുകളുണ്ട്.  ലക്ഷകണക്കിന് സ്‌ക്വയർ ഫീറ്റുകളിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള പുളിമൂട്ടിൽ സിൽക്‌സ് 98 വർഷങ്ങളായി നേടിയെടുത്ത ലക്ഷകണക്കിന് ജനങ്ങളുടെ വിശ്വാസ്യതയുമായാണ് മുന്നേറുന്നത്. 

പുതിയ ട്രെൻഡുകളിൽ പുത്തൻ പുതിയ കളക്ഷൻസാണ് പാലായുടെ ഷോറൂമിൽ  കാത്തിരിക്കുന്നത്. വെഡ്ഡിംഗ് കളക്ഷൻസിന് മാത്രമായി ഒരു പ്രത്യേക ഫ്ലോർ തന്നെ ഒരുങ്ങിയിട്ടുണ്ട്. കൂടാതെ ലെഹെൻഗാസ്‌, സാരീസ്, ബ്രൈഡൽ വെയർ എന്നിവയിലും, ലേഡീസ്, ജെൻസ്, കിഡ്‌സ് തുടങ്ങിയവയിലും പാലാ ഇന്നോളം കാണാത്ത അതി വിപുലമായ വസ്ത്ര ശേഖരം നിങ്ങളെ കാത്തിരിക്കുന്നു. കസ്റ്റമേഴ്‌സിൻ്റെ സൗകര്യത്തിനായി പുതിയ ഷോറൂമിൻ്റെ വിപുലമായ പാർക്കിംഗ് സൗകര്യം ksrtc ബസ് സ്റ്റാൻഡിന് അരികിലായി ഒരുക്കിയിരിക്കുന്നു. 

ഈ ഓണക്കാലം ഒരു കളർഫുൾ ആഘോഷമാക്കുവാൻ, ഓണം കളേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലും പുളിമൂട്ടിൽ സിൽക്‌സിൻ്റെ മാത്രം പ്രത്യേക ആകർഷണമാണ്. ഫെസ്റ്റിവലിൻ്റെ ഭാഗമായി പുളിമൂട്ടിൽ സിൽക്‌സിൻ്റെ എല്ലാ ഷോറൂമുകളിലും ഓണം ലെഹെൻഗ മുതൽ ട്രഡീഷണൽ വെയർ വരെയുള്ള വൈവിദ്യമായ ഓണം കളക്ഷൻസ് ഒരുങ്ങിയിട്ടുണ്ട്. കൂടാതെ, എല്ലാ കളക്ഷൻസിലും പ്രത്യേകം ഓഫേർസും നേടാനാകും. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഈ ഓണകാലത്ത് പുളിമൂട്ടിൽ സിൽക്‌സിൽ നിന്നും ഷോപ്പിംഗ് നടത്താം. 

 കൂടാതെ, കേരളത്തിലെ ഏറ്റവും മികച്ച ഫ്യൂഷൻ ബാൻഡ് ആയ പഗ്‌ലി നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ടും ഉദ്ഘാടന ചടങ്ങുകളിലെ മുഖ്യ ആകർഷണമാണ്. 

ഡയറക്ടർമാരായ ജേക്കബ് എബ്രഹാം ജേക്കബ് സ്റ്റീഫൻ ജോൺ ജേക്കബ് ചാക്കോ പുളിമൂട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


Post a Comment

0 Comments