Latest News
Loading...

പള്ളിവാതില്‍ ജംഗ്ഷനില്‍ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം.

പൂഞ്ഞാര്‍ പള്ളിവാതില്‍ ഭാഗത്തെ വെള്ളകെട്ടിന് പരിഹാരംകാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കലുങ്കുകളും ഓടയും അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യക്തമായതോടെ ഈ തടസങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ക്കാണ് തുടക്കമായത്. 


.പിഡബ്ല്യുഡിയുടെ നേതൃത്വത്തിലാണ് അടിയന്തിരമായി താത്കാലിക പരിഹാരം ഉണ്ടാക്കുവാന്‍ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഓടകള്‍ അടഞ്ഞതോടെ പൂഞ്ഞാര്‍ പെട്രോള്‍ പമ്പ് ഭാഗം മുതലുള്ള മഴവെള്ളം ആശുപത്രിയ്ക്ക് മുന്നിലൂടെ ഒഴുകിയാണ് പള്ളിവാതില്‍ ജംഗ്ഷനിലേയ്ക്ക് എത്തുന്നത്. 

.ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെ ആശുപത്രിയ്ക്ക് മുന്നിലെ ഓട തുറന്ന് വൃത്തിയാക്കാന്‍ നടപടി തുടങ്ങി. ഇവിടെ ഓട മണ്ണും മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ്. ഇവ കോരി മാറ്റുന്നതോടെ വെള്ളമൊഴുക്ക് സുഗമാകുകയും റോഡിലൂടെ താഴേയ്ക്ക് ഒഴുകുന്നതിന് പരിഹാരമാവുകയും ചെയ്യും. 


പള്ളിയ്ക്ക് എതിര്‍വശം സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പിലുള്ള കലുങ്ക് ഇന്നലെ തുറന്നിരുന്നു. ഇവിടെ ഒരു സ്ലാബ് ഒടിഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് ഇവിടെ വെള്ളക്കെട്ടിന് പ്രധാനകാരണം. ഇത് ക്ലീന്‍ചെയ്ത് തടസ്സം പരിഹരിച്ചു. പള്ളിവാതില്‍ വെയ്റ്റിങ് ഷെഡിന് സമീപം, വെള്ളം ഒഴുകി പോകുവാനുള്ള ഓവിന് വലിപ്പം കൂട്ടുകയും ചെയ്തു. 

.വെട്ടിപ്പറമ്പ് പഴയ റോഡ് ഭാഗത്തു നിന്ന് വരുന്ന തോടിന്റെ, പള്ളിയുടെ മുന്‍ ഭാഗത്തുള്ള കലുങ്ക് ആണ് ഇപ്പോഴും പ്രധാന പ്രശ്‌നം . അടഞ്ഞുകിടക്കുന്ന ഈ കലുങ്ക് തുറന്നു വിടാന്‍ സാധിച്ചിട്ടില്ല. ഈരാറ്റുപേട്ട - പൂഞ്ഞാര്‍ റോഡില്‍ ഉണ്ടായിരുന്ന പഴയ കലുങ്ക് വളരെ ചെറുതായിരുന്നു. ഹൈവേ നിര്‍മിച്ച സമയത്ത് വലിപ്പം കൂട്ടി നിര്‍മിക്കാതെ പഴയത് നിലനിര്‍ത്തി റോഡ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ കലുങ്ക്  കാലാക്രമണ അടഞ്ഞു പോവുകയായിരുന്നു
ഇപ്പോള്‍ വെള്ളം പോകുവാന്‍ രണ്ടു അടി വ്യാസം മാത്രമേ കലുങ്കിനുള്ളു.  കലുങ്കുകള്‍ പുനര്‍നിര്‍മാണം നടത്തുകയും  പള്ളിക്ക് മുന്‍ഭാഗം റോഡ്  ഉയര്‍ത്തി നിര്‍മ്മിക്കുകയും ചെയ്തല്‍ മാത്രമേ പൂഞ്ഞാര്‍ പള്ളിവാതില്‍ ഭാഗത്തെ വെള്ള കെട്ടിന് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളൂ. ഇറിഗഷന്‍ വകുപ്പ് ഉയരം വര്‍ധിപ്പിച്ച പള്ളിവാതില്‍ ചെക്ക് ഡാമിന്റെ ഉയരം കുറക്കുകയും ചെയ്യണം. ഇതിനെല്ലാം ആവശ്യമായ ഇടപെടല്‍ നടത്താമെന്ന്  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചതായി വാര്‍ഡ് മെംബര്‍ റോജി മുതിരേന്തിക്കല്‍ പറഞ്ഞു. 




Post a Comment

0 Comments