Latest News
Loading...

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി വാർഡ് മെംബർ


കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ പഞ്ചായത്തംഗം 35 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗമായ ഓൾവിൻ കെ തോമസാണ് കനത്ത മഴയിൽ വെള്ളം നിറ ഞ്ഞ കിണറ്റിൽ ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കെട്ടിടംപറമ്പ് ഭാഗത്ത് സംഭവമുണ്ടായത്.

ഇതുവഴിയെത്തിയ മെംബറുടെ ബൈക്ക് കേടായതിനെ തുടർന്ന് വാഹനം വഴിവക്കിലുള്ള കുന്നപ്പള്ളിൽ പദ്മനാഭൻ മാഷിന്റെ വീട്ടിൽ കയറ്റിവയ്ക്കുകയായിരുന്നു ഓൾവിൻ. ഈ സമയത്താണ് വീടിന്റെ മുകൾഭാഗത്ത് പറമ്പിൽ നിന്നും കരച്ചിൽ ശബ്ദം കേട്ടത്. എന്താണെന്നറിയാനായി മഴയത്ത് ഓടി യെത്തിയപ്പോഴാണ് വെള്ളം നിറഞ്ഞ കിണറ്റിൽ ആട്ടിൻകുട്ടിയെ കണ്ടത്. പ്രദേശവാസിയായ പനം തോട്ടത്തിൽ സണ്ണിയുടേതായിരുന്നു ഈ ആട്. സമീപവാസികൾ ഓടിയെത്തിയെങ്കിലും കിണറ്റിലിറങ്ങാൻ മറ്റാരെയും കിട്ടാതെ വന്നതോടെ ഓൾവിൻ രണ്ടും കൽപിച്ച് കിണറ്റിലിറങ്ങി ആടിനെ കരയ്ക്കെത്തിക്കുകയായിരുന്നു. പത്മനാഭന്റെ മകൻ മനുവിന്റെ സഹായത്തോടെ വെള്ളം കോരുന്നതിനായി വച്ചിരുന്ന തൊട്ടിയുടെ കയറിൽ പിടിച്ചാണ് ഓൾവിൻ കിണറ്റിൽ ഇറങ്ങിയത്.

Post a Comment

0 Comments