Latest News
Loading...

ത്രിവർണ്ണത്തിൽ തിളങ്ങി മണിയംകുന്ന്

ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര്യദിന വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ആസാദി  കാ അമൃത് ' മഹോത്സവം മണിയുംകുന്ന് സെന്റ് ജോസഫ് യു.പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ ദേശീയ പതാക ഉയർത്തി. ത്രിവർണ്ണ ബലൂണുകളും ദേശീയപതാകകളുമായി വിദ്യാർഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു . സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ ജോർജ്  PTA പ്രസിഡന്റ് ശ്രീ. ജോയ് ഫിലിപ്പ് വാർഡ് മെമ്പർ ശ്രീമതി ഉഷാകുമാരി എന്നിവർ ആശംസകളർപ്പിച്ചു.




Post a Comment

0 Comments