Latest News
Loading...

എൽ.എഫ്.എച്ച്.എസ്അഗ്രി മാസ്റ്റർ അവാർഡ് സമ്മാനിച്ചു

ചെമ്മലമറ്റം: - കാർഷിക വിളകളുടെ മികവാർന്ന പ്രവർത്തനം നടത്തുന്ന കുട്ടികളെ ആദരിക്കാൻ സ്കൂൾ എർപ്പെടുത്തിയ അഗ്രി മാസ്റ്റർ അവാർഡ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി. മരിയ ജെയ്സൺ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ റവ.ഫാ. സഖറിയാസ് ആട്ടപ്പാട്ട് ഉപഹാരം നൽകി,പെന്നാട അണിയിച്ചു. 



വീട്ടുവളപ്പിൽ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും,മറ്റും ഉൽപ്പാദിപ്പിക്കുകയും, വിഷരഹിത വിളകളുടെ ഉൽപ്പാദനം വഴി ആരോഗ്യ സംരക്ഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തനതു പ്രവർത്തനമായ എന്റെ വീടിന് എന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് ഈ അവാർഡ് നൽകി വരുന്നത്.കഴിഞ്ഞ വർഷം അവാർഡ് അർഹനായ അക്ഷയ് വി.രാജേഷിന് അനുമോദനം നൽകി. ഹെഡ് മാസ്റ്റർ സാബു മാത്യു സാർ, അധ്യാപകരായ ജിജി ജോസഫ്, സിനുജോസഫ് (നല്ലപാഠം കോ-ഓർഡിനേറ്റേഴ്സ്) അജു ജോർജ് , ജോർജ് സി തോമസ് (മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റേഴ്സ് ) എന്നിവർ സമീപം.




Post a Comment

0 Comments