Latest News
Loading...

ദേശീയമായ ഒത്തൊരുമയ്ക്ക് ഭാരതം മാതൃക : മോൻസ് ജോസഫ്

 
കുറവിലങ്ങാട് : ഭാരതത്തിന്റെ സൗന്ദര്യം വൈരുധ്യമാണെന്നും സംസ്കാരത്തിലും ഭാഷയിലും ആചാരാനുഷ്ടാനങ്ങളിലും വേഷഭൂഷാധികളിലും ഈ വൈരുധ്യം നമുക്ക് ദർശിക്കാനാകുമെന്നും തോമസ് ചാഴികാടൻ എം.പി പറഞ്ഞു. ഈ വൈരുധ്യത്തിലും ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് എത്തുന്ന വിധത്തിൽ ഇന്ത്യക്ക് വളരുവാൻ സാധിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയാണ്  കാണിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു എം.പി. പ്രസിഡന്റ് മിനി മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘടനം ചെയ്തു.

 ജനപ്രതിനിധികളായ അൽഫോൻസാ ജോസഫ്, പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, സന്ധ്യ സജികുമാർ, എം.എൻ രമേശൻ, ടെസ്സി സജീവ്, സിൻസിമോൾ മാത്യു, രാഷ്ട്രീയ കക്ഷി  നേതാക്കളായ ജോസഫ് സെബാസ്റ്റ്യൻ, വി.എസ് സദാനന്ദ ശങ്കർ, അഡ്വ. റ്റി ജോസഫ്, സനോജ് മിറ്റത്താനി, സിബി മാണി, എ.എൻ ബാലകൃഷ്ണൻ, പി.ഓ വർക്കി, സി.എം പവിത്രൻ, എം.ആർ ബിനീഷ്, ഷാജി കണിയാംകുന്നേൽ, റോബി മാത്യു, സൈജു, കെ.പി വിജയൻ, എം.എം ദേവസ്യ, ഷാജി ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ, ക്യാപ്റ്റൻ ഡോ. സതീഷ് തോമസ്, ഡോ. ആൻസി സെബാസ്റ്റ്യൻ, ജോസഫ് പുതിയിടം, ക്യാപ്റ്റൻ റ്റി.ജെ നോബർട്ട്, സി.വി മാത്യു, കെ.ഡി പ്രകാശൻ, ബീന തമ്പി, സെക്രട്ടറി പ്രതീപ് എൻ എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിൽ മജീഷ്യൻ ബെൻ അവതരിപ്പിച്ച മാജിക് ഷോയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാവിലെ 9 മണിക്ക് പ്രസിഡന്റ് മിനി മത്തായി ദേശീയ പതാക ഉയർത്തി. തുടർന്ന് പള്ളിക്കവലയിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ റാലിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.ൽ.എ നിർവഹിച്ചു. ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ നിന്ന് മാറിയെങ്കിലും നമുക്ക് അത് നിലനിർത്താൻ കഴിഞ്ഞത് നമ്മുടെ നാടിന്റെ കെട്ടുറപ്പും ദേശീയമായ ഒത്തൊരുമയും മൂലമാണെന്ന് എം.എൽ.എ പറഞ്ഞു. 

റോളർ സ്‌കേറ്റിങ്, ശിങ്കാരിമേളം, സ്വാതന്ത്ര്യ സമര സ്മരണകൾ ഉണർത്തുന്ന പ്രച്ഛന്ന വേഷധാരികൾ, എൻ.സി.സി, സ്‌കൗട്ട്, റെഡ് ക്രോസ്സ്, നാഷണൽ സർവീസ് സ്കീം, വിമുക്ത ഭടന്മാർ, കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളുകളിലെയും, നസ്രത്ത്ഹിൽ ഡീ പോൾ സ്‌കൂളുകളിലെയും ദേവമാതാ, ഭാരത് മാതാ കോളേജുകളിലെയും വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അങ്കണവാടി - ആശാ - ഹരിത കർമ്മ സേനാ - കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഈ.കെ, ജോയിസ് അലക്സ്, ലതികാ സാജു, രാമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.