Latest News
Loading...

പാറപള്ളി പാടശേഖരവും ഇനി കതിരണിയും

പാലാ മീനച്ചിൽ പാറപള്ളി പാടശേഖരവും ഇനി കതിരണിയും. മൂന്ന് പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരത്തിൽ വിത ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് തരിശ് നിലകൃഷി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പാറപ്പള്ളി പാടശേഖരത്തിൽ കൃഷിയിറക്കുന്നത്. 


മുപ്പത് വർഷമായി തരിശ് കിടക്കുന്ന പതിനൊന്ന് ഏക്കറോളം നിലമാണ് നെൽകൃഷിക്കായി ഒരുക്കുന്നത്.പാറപ്പള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജോസ് കെ മാന്നി MP നെൽകൃഷി ഉദ്ഘാടനം ചെയ്തു. ട്രാക്ടറിൽ നില മുഴുതിയായിരുന്നു ഉദ്ഘാടനം. മിനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസി. ജോയി കുഴി പാല അധ്യക്ഷത വഹിച്ചു. നെൽകർഷകനായ കുഞ്ഞുമോനാണ് കൃഷി നടത്തുന്നത്. ഉമ ഇനത്തിൽ പെട്ട നെല്ലാണ് വിതക്കുന്നത്. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി.റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശേരിൽ, ഗ്രാമ പഞ്ചായത്ത് വൈ .പ്രസി.ഷേർളി ബേബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സാജോ പൂവത്താനി ,ലിസമ്മ ഷാജൻ, ബിജു TB, കൃഷി ഒഫീസർ നിത്യ സി.പി തുടങ്ങിയവ പങ്കെടുത്തു.





Post a Comment

0 Comments