പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പൊതുസമൂഹത്തിന് ചര്‍ച്ചയ്ക്കു നല്‍കാന്‍ എന്‍സിഇആര്‍ടിആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ലിംഗസമത്വ ഇരിപ്പിടം എന്നതിനു പകരം സ്‌കൂള്‍ അന്തരീക്ഷമെന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തുന്നതിനെ മുസ്ലിം ലീഗും കോണ്‍ഗ്രസും വിമര്‍ശിച്ചിരുന്നു. മുസ്ലിം സംഘടനകളും എതിര്‍പ്പ് അറിയിച്ച് രംഗത്തുവന്നു.
0 Comments