Latest News
Loading...

കടവുപുഴ പാലത്തിന് തുക അനുവദിക്കും

മൂന്നിലവ് : പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപ്പുഴ പാലം പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നും തുക അനുവദിക്കുമെന്ന് സഹകരണം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ. മൂന്നിലവ് പഞ്ചായത്തിൽ ഉരുൾ പൊട്ടലിലും മണ്ണ് ഇടിച്ചിൽ, വെള്ള പൊക്കതിലും നാശ നഷ്ടം ഉണ്ടയാ സ്ഥലങ്ങൾ സന്ദർശിക്കെയാണ് മന്ത്രി പാലം നിർമ്മിക്കാനുള്ള തൂക അനുവദിക്കും എന്നറിയിച്ചത്. 

ടൗണിൽ വെള്ളം കയറാൻ കാരണമായ ചെക്ക് ഡാം പൊളിച്ചു കളയാൻ ആവിശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു 3 മണിയോടെ മൂന്നിലവിൽ എത്തിയ മന്ത്രി തകർന്ന മണ്ണൂർ പാലവും, എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. വെള്ളപൊക്കത്തിൽ വളർത്തു മൃഗങ്ങളും, പന്നി ഫാമും, വാഹനവും ഒലിച്ചു പൊയ വയമ്പള്ളിൽ ഔസെഫിന്റെ വീടും ഫാമും മന്ത്രി സന്ദർശിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എൽഡിഎഫ് നേതാക്കളായ പി ആർ ഫൈസൽ, എം ആർ സതീഷ്, കെ ആർ അനുരാഗ്, ജെറ്റോ ജോസഫ് എന്നിവർ മന്ത്രിക്ക് ഒപ്പം സ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments