Latest News
Loading...

ജനജാഗ്രത സദസ്സ് വാഹന പ്രചരണ ജാഥ

കടനാട് : സിഐടിയൂ, കർഷകസംഘം, കെഎസ്കെടിയൂ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന  ജനജാഗ്രത സദസ്സിന്റെ വാഹന പ്രചരണ ജാഥക്ക്  തുടക്കം.കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധകൃഷ്ണൻ ക്യാപ്റ്റനും, സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ കെസി ജോസഫ് വൈസ് ക്യാപ്റ്റനും, കെഎസ്കെടിയൂ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി എൻ ശശിധരൻ മാനേജറുമായി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ കടനാട് കൊല്ലപ്പള്ളിയിൽ രാവിലേ 10 ന് സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി സിജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന യോഗത്തിന് സിഐടിയു കടനാട് പഞ്ചായത്ത്‌ കോർഡിനേഷൻ കൺവീനർ കെഎ സെബാസ്റ്റ്യൻ ആദ്യക്ഷനായി.

സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെഓ രഘുനാഥ്‌, കെഎസ്കെടിയു  ഏരിയ സെക്രട്ടറി ടിഎസ് സിജു,അനൂപ് കെ കുമാർ,  പഞ്ചായത്ത്‌ സെക്രട്ടറി ടി ൻ മാമ്മച്ചാൻ, കർഷക സംഘം ഏരിയ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം, പഞ്ചായത്ത്‌ സെക്രട്ടറി കെഎസ് അജയകുമാർ, ജസ്റ്റിൻ ജോസഫ്, കെ ആർ അനുരാഗ് എന്നിവർ പങ്കെടുത്തു.


വിവിധ കേന്ദ്രങ്ങളിൽ ജാഥ അംഗങ്ങളായ  വിപി ഇബ്രാഹിം, വിപി ഇസ്മയിൽ, ജോയി ജോർജ്, ഡി സേതുലക്ഷ്മി,,എസ് വിനോദ്, ജോസഫ് ഫിലിപ്പ്, ഷമീം അഹമ്മദ്, സജിൻ വട്ടപ്പള്ളിൽ, പിഎസ് വിനോദ്, സി എം വർക്കി, സജേഷ് ശശി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments