Latest News
Loading...

ഹിന്ദു ഐക്യവേദി നാമ ജപ പ്രതിഷേധം നടത്തി

ദേവസ്വം ബോർഡു ക്ഷേത്രങ്ങളുടെ ഭരണം ക്ഷേത്ര വിശ്വാസികൾക്ക് വിട്ടുകൊടുക്കുക, ക്ഷേത്ര ഭരണത്തിൽ നിന്നും സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളത്തിലെ ആയിരത്തിൽപരം ക്ഷേത്രങ്ങൾക്കു മുൻപിൽ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിടനാട് മഹാദേവ ക്ഷേത്രത്തിൻ്റെ മുൻപിൽ ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി നാമ ജപ പ്രതിഷേധം നടത്തി.

ഹിന്ദു ഐക്യവേദി മീനച്ചിൽ താലുക്ക് വർക്കിംഗ് പ്രസിഡന്റ് സജൻ ഉൽഘാടനം ചെയ്തു. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു . ജനറൽ സെക്രട്ടറി മനോഹരൻ , ട്രഷറർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments