Latest News
Loading...

വീട് കയറി അക്രമം നാല് പേർ കൂടി പിടിയിൽ

മേലുകാവ് ഇരുമാപ്രയിൽ വീട് കയറി അക്രമം. 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മേടയിൽ അലക്സ് ഭാസ്കർ, അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ ബോബൻ, ഓണംതുരുത്ത് തൈവേലിക്കകത്ത് നിക്കോളാസ്, അതിരമ്പുഴ ആനമല വെണ്ണയ്ക്കൽ ആൽബർട്ട് എന്നിവരെയാണ് മേലുകാവ് പോലീ സ് അറസ്റ്റ് ചെയ്തത്. 

പാറശ്ശേരി സാജൻ സാമുവേലിന്റെ വീട്ടിൽ അക്രമം നടത്തിയ സംഭവത്തിൽ ഇതുവരെ . 11 പേരെയാണ് മേലുകാ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ 3 പേരെ ബാംഗ്ലൂരിൽ  നിന്നും, ഒരാളെ കേരളത്തിൽ നിന്നുമാണ് പിടികൂടിയത്. 7 പേർ നേരത്തെ അറസ്റ്റിലായിരുന്നു. 

പാലാ ഡി.വൈ .എസ്.പി ഗിരീഷ് പി സാരഥി, മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ വിശ്വനാഥ്, എസ്ഐമാരായ അഭിലാഷ്, അജിത്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments