Latest News
Loading...

പാലാ കൊട്ടാരമറ്റം വെള്ളത്തിൽ !

മലയോരത്ത് ഉരുൾ പൊട്ടിയാൽ പാലാ വെള്ളത്തിലാകുന്ന പഴയ രീതിയ്ക്ക് ഇത്തവണയും മാറ്റമില്ല. പാലാ കൊട്ടാരമറ്റം ഭാഗം വെള്ളത്തിൽ മുങ്ങി. ബിഷപ്സ് ഹൗസിന് മുൻ വശം മുതൽ വെള്ളക്കെട്ടാണ്. പുലർച്ചെ 3 മണിയോടെയാണ് റോഡിൽ വെള്ളം കയറി തുടങ്ങിയത്. നാലരയോടെ ഗതാഗതം തടസപ്പെട്ടു. 

മൂന്നിലവിലും തീക്കോയിലും ഉണ്ടായ ഉരുൾ പൊട്ടലുകളാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രാത്രിയിലും മഴ തുടർന്നതും നദീ നിരപ്പ് ഉയരാൻ കാരണമായി. മീനച്ചിലാറ്റിൽ മാസങ്ങൾക്ക് മുമ്പ് ചെളിയും എക്കലും വാരി മാറുകയും തിരങ്ങളിലെ ചെടികളും കാടുകളും വെട്ടി നീക്കുകയും ചെയ്തിരുന്നു. എങ്കിലും വെള്ളപ്പൊക്കം ഒഴിവാക്കാൻ ഈ നടപടികളൊന്നും പേരെന്നാണ് തെളിയുന്നത്. 





Post a Comment

0 Comments